ലോക്‌സഭ കടന്ന് പൗരത്വ ഭേദഗതി ബിൽ; നാളെ രാജ്യസഭയിൽ

ബില്ലിനെ പിന്തുണച്ചതിനെ ചൊല്ലി ജെഡിയുവിൽ ഭിന്നത.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2019 (08:08 IST)
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ പാസായി. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. നേരത്തെ വിവിധ എംപിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

പികെ കുഞ്ഞാലികുട്ടി, എഎം ആരിഫ്, ശശി തരൂര്‍, എന്‍കെ പ്രേമചന്ദ്രന്‍, ആസദുദ്ദീന്‍ ഒവൈസി എന്നിവര്‍ നിര്‍ദ്ദേശിച്ച് ഭേദഗതികളാണ് വോട്ടിനിട്ടു തള്ളിയത്.നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ലിനെ പിന്തുണച്ചതിനെ ചൊല്ലി ജെഡിയുവിൽ ഭിന്നത.

നേരത്തെ അസദുദീന്‍ ഒവൈസി ലോക്‌സഭയില്‍ പൗരത്വബില്‍ കീറിയെറിഞ്ഞിരുന്നു. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ഒവൈസി ആരോപിച്ചു 293 പേരാണ് ബില്‍ അവതരണത്തെ അനുകൂലിച്ചത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‌ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് കലാപത്തിന് ശ്രമിക്കുകയാണ്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിലുള്ള കള്ള പ്രചാരണം വിജയിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :