സജിത്ത്|
Last Modified ബുധന്‍, 7 ഡിസംബര്‍ 2016 (07:52 IST)
രാഷ് ട്രീയ നിരീക്ഷകനും നടനും ആക്ഷേപ ഹാസ്യ സാഹിത്യകാരനുമായ ചോ രാമസ്വാമി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 4.40 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
തുഗ്ലക്ക് മാസികയുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു രാമസ്വാമി. നടന്‍, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിഭാഷകന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വെന്നിക്കൊടി പാറിച്ച് വ്യക്തിയായിരുന്നു ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്ന ചോ രാമസ്വാമി. 89 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
നിര്‍ഭയമായി രാഷ് ട്രീയ നേതൃത്വത്തെ തന്റെ തൂലിക കൊണ്ട് വിമര്‍ശിച്ച വ്യക്തിയായിരുന്നു രാമസ്വാമി. ജയലളിതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു രാമസ്വാമി.
ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ചോയും ഈ ലോകത്തോട് വിടപറഞ്ഞു.