ചിറ്റോര്‍ഗഡ്|
Sajith|
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (11:37 IST)
രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നാല് കശ്മീരി വിദ്യാര്‍ത്ഥികളെ ബീഫ് പാകം ചെയ്തുവെന്നാരോപിച്ച് മര്‍ദ്ദിച്ചതായി പരാതി. ചിറ്റോര്‍ഗഡിലെ മേവര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ വച്ച് ഈ വിദ്യാര്‍ത്ഥികള്‍ ബീഫ് പാകം ചെയ്ത് കഴിച്ചുവെന്നാണ് ആരോപണം. വിവരമറിഞ്ഞെത്തിയ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും
തുടര്‍ന്ന് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ പാകം ചെയ്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സര്‍വകലാശാലയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോരുത്തരും വ്യത്യസ്തമായ സാമൂഹിക ചുറ്റുപാടില്‍ നിന്നും വരുന്നവരാണ് ഒരോരുത്തരും. അതിനാല്‍ സര്‍വകാലാശലിയില്‍ ചെറിയ തോതിലുള്ള ലഹളകള്‍ ഉണ്ടാകാറുണ്ടെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല.