റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം

വാഷിംഗ്‌ടണ്‍| JOYS JOY| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (09:29 IST)
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഫോട്ടോഗ്രാഫര്‍ക്ക്
മര്‍ദ്ദനം. ടൈം മാഗസിന്‍ ഫോട്ടോഗ്രാഫര്‍ ക്രിസ് മോറിസിനാണ് മര്‍ദ്ദനമേറ്റത്. യു എസ് സീക്രട്ട് സര്‍വ്വീസ് ഏജന്റ് ആണ് മര്‍ദ്ദിച്ചത്.

വിര്‍ജീനിയയില്‍ ട്രംപ് നടത്തിയ റാലിക്കിടെ ആയിരുന്നു സംഭവം. വിര്‍ജീനിയയിലെ റാഡ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന പ്രചരണ റാലിയില്‍ ഒരു ഫോട്ടോഗ്രാഫറും സീക്രട്ട് സര്‍വ്വീസ് ഏജന്റും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്ന് ട്രംപിന്റെ അനുയായികള്‍
പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ ആക്രമിച്ചതെന്നും ക്രിസ് മോറിസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സീക്രട്ട് സര്‍വ്വീസ് ഏജന്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :