അഹമ്മദാബാദ്|
VISHNU.NL|
Last Updated:
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (19:46 IST)
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ഇന്ത്യയിലെത്തി. ഉച്ചകഴിഞ്ഞ് 2.50 തോടെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
ചൈനീസ് വിദേശകാര്യമന്ത്രി ഉള്‍പ്പടെ എട്ട് കാബിനറ്റ് മന്ത്രിമാരും 130 വ്യവസായികളും വ്യാപാരികളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്തിയത്. മൂന്നു ദിവസത്തേ സന്ദര്‍ശനമാണ് ചൈനീസ് പ്രസിഡന്റിന്റേത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചൈനീസ് പ്രസിഡന്റ് ഇന്ന് കൂടിക്കാഴ്‌ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി നാലോളം കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. വ്യാഴാഴ്‌ച ഹൈദരാബാദ് ഹൗസില്‍ ഇന്ത്യ-
ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.
ഡല്‍ഹിലെത്തുന്ന അദ്ദേഹം രാഷ്ര്‌ടപതി പ്രണബ് മുഖര്‍ജി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ലോകസഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിശേഷമാകും മടങ്ങുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.