അനുബന്ധ വാര്‍ത്തകള്‍
- ട്രംപിന്റെ ട്വീറ്റുകളോട് തനിക്ക് എല്ലായിപ്പോഴും യോജിപ്പില്ലെന്ന് മെലാനിയ ട്രംപ്
- കൊവിഡ് സാഹചര്യത്തില്‍ പ്രായമായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
- ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം
- തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തും; തുടക്കം തെക്കന്‍ ജില്ലകളില്‍ നിന്ന്
- ദേശീയ വിദ്യാഭ്യാസ നയം 2020: പ്രൊഫ. പ്രഭാത് പട്നായിക്ക് കമ്മിറ്റിക്ക് നവംബര്‍ 7 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം
ഇന്ത്യ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം: അയല്‍രാജ്യങ്ങളുമായി തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അമേരിക്ക നിര്‍ത്തണമെന്ന് ചൈന
ഇന്ത്യ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രതികരണത്തിനെതിരെ ചൈന. അയല്‍രാജ്യങ്ങളുമായി തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അമേരിക്ക നിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ബിന്‍ പറഞ്ഞു.
പോംപിയോയുടെ ആരോപണങ്ങള്‍ പുതുമയുള്ളതല്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ചൈന പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക ഉണ്ടാകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും സുരക്ഷ ചര്‍ച്ചകള്‍ക്കു ശേഷമാണ് പോംപിയോയുടെ പ്രസ്താവന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേമാത്രമല്ല ഏതുതരത്തിലുള്ള ഭീഷണികള്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ശക്തമായ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.