ഇടുക്കിയില്‍ ശൈശവ വിവാഹം

അടിമാലി| Last Modified ബുധന്‍, 7 മെയ് 2014 (11:08 IST)
ഇടുക്കി അടിമാലിയില്‍ ശൈശവ വിവാഹം പൊലീസ്‌ തടഞ്ഞു. കുറത്തിക്കുടി ആദിവാസി കോളനിയിലെ പതിനൊന്നു വയസ്സുകാരിയെ ഇരുപത്തിമൂന്നുകാരന്‌ വിവാഹം കഴിച്ചു കൊടുക്കാനുള്ള ശ്രമമാണ്‌ പൊലീസ്‌ തടഞ്ഞത്‌.

പെണ്‍കുട്ടിയുടെ അയല്‍വാസിയായ ബിനീഷിനാണ്‌ വിവാഹം കഴിച്ചു കൊടുക്കാന്‍ ശ്രമിച്ചത്‌. ബിനീഷിനെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും ആദിവാസി മൂപ്പനേയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :