ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി

  ചെന്നൈ റെയിൽവേ സ്റ്റേഷന്‍ , വ്യാജ ബോംബ് , പൊലീസ്
ചെന്നൈ| jibin| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (08:52 IST)
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്‌ടെന്ന് ഫോണിലൂടെ സന്ദേശം ലഭിച്ചതായി ഒരാൾ ചെന്നൈ പൊലീസിനെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി തനിക്ക് '000' എന്ന് തുടങ്ങുന്ന നന്പരിൽ നിന്ന് ഭീഷണി സന്ദേശം എത്തിയയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഈയാഴ്ചത്തെ ആറാമത്തെ വ്യാജ ബോംബ് ഭീഷണിയാണിത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :