അമിത് ഷായ്ക്ക് എതിരെയുള്ള കുറ്റപത്രം കോടതി തിരിച്ചയച്ചു

 അമിത് ഷാ , ബിജെപി , മുസാഫര്‍നഗര്‍ , പൊലീസ്
മുസാഫര്‍നഗര്‍| jibin| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (14:38 IST)
ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ മുസഫര്‍നഗര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചു. സാങ്കേതിക പ്രശ്മനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ജഡ്ജിയുടെ ഉത്തരവ് പഠിക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ നാലിന് നടത്തിയ പ്രസംഗമാണ് അമിത് ഷായ്ക്ക് വിനയായത്.
മുസഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിനു പകരംവീട്ടാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗമാണു വിവാദമായത്. പ്രസംഗത്തിനിടെ പ്രതികാരം ചെയ്യണമെന്ന പ്രസ്താവനയാണ് കേസിന് കാരണമായത്.

ജനങ്ങളെ ഇളക്കിവിടുക, പ്രകോപനപരമായ പ്രസംഗം നടത്തി, വിവിധ ജനങ്ങള്‍ക്ക് ഇടയില്‍ ശത്രുത ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തി എന്നീ കുറ്റങ്ങളാണ് മുസഫര്‍നഗര്‍ പൊലീസ് അമിത് ഷായ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാട്ട് സമുദായക്കാരെ ഇല്ലാതാക്കിയവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ബിജെപിയെ പിന്തുണയ്ക്കണമെന്നു പ്രസംഗത്തില്‍ അമിത് ഷാ അഭ്യര്‍ഥിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :