സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (08:40 IST)
മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കാനുള്ള ലൈസന്‍സ് യൂട്യൂബര്‍മാര്‍ക്കില്ലെന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സിനിമാനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടാതെ യൂടൂബര്‍ ഈ വീഡിയോ വഴി സമാഹരിച്ച പണം കോടതിയില്‍ കരുതല്‍ നിക്ഷേപമാക്കാനും കോടതി ഉത്തരവിട്ടു.
തമിഴ് യൂടൂബര്‍ എ ശങ്കറിനെതിരെയാണ് കോടതി വിധി. ലഹരി മരുന്നു കച്ചവടത്തില്‍ നിന്നു ലഭിച്ച പണമാണ് ലൈക്ക സിനിമ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യൂടൂബര്‍ ആരോപിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചു. ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.