തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്; ശശികലയും ദിനകരനും പുറത്തേക്ക്; പാർട്ടിയിൽ പിടിമുറുക്കി പനീർസെൽവം

പാർട്ടിയെ ശശികല കുടുംബത്തിൽ നിന്ന് മോചിപ്പിക്കും: ജയകുമാർ

ചെന്നൈ| Aiswarya| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (07:36 IST)
തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കും. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ പളനിസാമി പക്ഷം തിരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ഇങ്ങനെ ഒരു തിരുമാനം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനന്തരവൻ ടി ടി വി ദിനകരനെയും പുറത്താക്കും.

അതേസമയം പാർട്ടിയെ നയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുംമെന്നും പാർട്ടിയെ കുടുംബത്തിൽനിന്ന് മോചിപ്പിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒ പനീർസെൽവവുമായി ചർച്ചയ്ക്കു തയാറാണെന്നും. അദ്ദേഹത്തിന് പാർട്ടിയിൽ പ്രധാന പദവി തന്നെ നൽകുമെന്നും ജയകുമാർ പറഞ്ഞു.

ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള തീരുമാനങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. എന്നാൽ ഇതിന് തയാറല്ലെന്ന് വ്യക്തമാക്കിയ ഒപിഎസ്, മന്നാര്‍ഗുഡി മാഫിയ ഇല്ലാത്ത പാര്‍ട്ടിയിലേക്ക് മാത്രമേ തിരിച്ചുവരവ് നടക്കൂവെന്ന് ആവര്‍ത്തിച്ചു. അതേസമയം
ശശികലയെയും കുടുംബത്തെയും പൂര്‍ണമായി ഒഴിവാക്കിയെങ്കില്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്ന് പനീര്‍സെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ധനമന്ത്രി ജയകുമാര്‍ ഈ നിർണായക ഐക്യതീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 122 എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് എടപ്പാടി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ 40 എംഎൽഎമാരുടെ പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന് സൂചനകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 ...

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
വെള്ള നിറത്തിലുള്ള കാര്‍ ഡിസംബര്‍ 21-ന് ലഭ്യമാകുമെന്ന് പറഞ്ഞ് മോഹനന്‍ മുഴുവന്‍ തുകയും ...

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് ...

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇങ്ങനെ ...

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ ...

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം
വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാവരും ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നു. ...

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ ...

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി
ജനപ്രീതിയുണ്ടെന്ന് എന്തും പറയാമെന്ന് കരുതരുത്. സമൂഹത്തെ നിസാരമായി കാണരുതെന്നും നിയമം ...

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ
സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു. നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനം ...