തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ശനി, 27 ജൂണ്‍ 2020 (14:01 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഞായറാഴ്‌ചകളിൽ സംസ്ഥാനത്ത് സമ്പൂർണ
ലോക്ക്ഡൗൺ ഉണ്ടാകില്ല.കഴിഞ്ഞ ആഴ്‌ചകളിൽ നൽകിയ ഇളവുകൾ കൂടി പരിശോധിച്ചാണ് ഞായറാഴ്ച്ചകളിൽ അടച്ചിടൽ തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത് കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും.
അതേസമയം ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി.ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.സംസ്ഥാനത്ത് പുതുതായി രോഗ്ബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.