ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി, 7 പേർ ഷോക്കേറ്റ് മരിച്ചു, 18 പേർ ഗുരുതരാവസ്ഥയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂണ്‍ 2023 (13:06 IST)
ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 2 കുട്ടികളടക്കം ഏഴുപേര്‍ മരിച്ചു. 18 പേര്‍ ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച് ഇരുമ്പ് കൊണ്ടുള്ള രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

133 കെവി ലൈനില്‍ തട്ടിയ രഥത്തിന് പെട്ടെന്ന് തന്നെ തീപിടിച്ചു. വൈകുന്നേര 4:30 ഓടെയായിരുന്നു സംഭവം. ആയിരക്കണക്കിന് പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത്. സംഭവത്തില്‍ തൃപുര മുഖ്യമന്ത്രി മാണിക് സാഹ അനുശോചനം രേഖപ്പെടുത്തി. ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :