ചെന്നൈ|
AISWARYA|
Last Modified വെള്ളി, 21 ഏപ്രില്‍ 2017 (10:25 IST)
തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനെയും പാർട്ടിയിൽ നിന്ന് പളനിസാമി പക്ഷം പുറത്താക്കി. ഇതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നമെന്ന
റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. പക്ഷേ സംഭവം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കവേ തമിഴ് രാഷ്ട്രീയത്തില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഒപിഎസ് എടപ്പാടി പളനിസ്വാമി വിഭാഗം ഒ പനീര്‍ശെല്‍വത്തോടും സംഘത്തോടും പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ബിജെപി നുഴഞ്ഞുകയറി മുതലെടുപ്പ് നടത്താനൊരുങ്ങുന്നത്. പനീര്‍ശെല്‍വത്തെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരണമെന്ന രഹസ്യ നീക്കത്തിലാണ് ബിജെപി.
പളനിസ്വാമിക്ക് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും മികച്ച പിന്തുണയാണ് ഉള്ളത്. അതുകൊണ്ടാണ് ബിജെപിയെ ഇങ്ങനെ ഒരു നീക്കത്തിന് നയിക്കാന്‍ കാരണം. ഒപിഎസിനെ തങ്ങളുടെ ക്യാംപിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ ശോഷിപ്പിക്കും. ഇതോടെ തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ബിജെപി കരുതുന്നു. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഏറെ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്, എന്നാല്‍ തമിഴ്‌നാട്ടില്‍ മുന്നേറാന്‍ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.