കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമം; ദിനകരന് ഡല്‍ഹി പൊലീസിന്റെ സമന്‍സ്; ചോദ്യംചെയ്യലിന് ശനിയാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശം

ടി ടി വി ദിനകരന് ഡല്‍ഹി പൊലീസിന്റെ സമന്‍സ്

ന്യൂഡല്‍ഹി| AISWARYA| Last Updated: വ്യാഴം, 20 ഏപ്രില്‍ 2017 (10:32 IST)
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ടി ടി വി ദിനകരന് ഡല്‍ഹി പൊലീസിന്റെ സമന്‍സ്. ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഡല്‍ഹി ഇന്റര്‍സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിനകരന്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം കോഴ നല്‍കിയ കേസില്‍ ടി ടി വി ദിനകരനെതിരെ ഡല്‍ഹി പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ സമന്‍സ്. ചെന്നൈയിലെ ദിനകരന്റെ വസതിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് സമന്‍സ് കൈമാറിയത്. പൊലീസ് എത്തിയതിനെ തുടര്‍ന്ന് ദിനകരന്റെ വീടിന് മുന്‍പില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

എ ഐ ഡി എം കെയുടെ രണ്ടില ചിഹ്നം ലഭിക്കുന്നതിന് വേണ്ടിയാണ് ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൈമാറിയ പണവുമായി ഇടനിലക്കാരന്‍ സുകാഷ് ചന്ദ്രശേഖറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :