ചന്ദ്രയാന്‍ രണ്ട് 2017ല്‍ കുതിച്ചുയരും

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 7 മെയ് 2015 (16:05 IST)
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണത്തിന്റെ രണ്ടാം ഭാഗമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം 2007-18 കാലയളവില്‍ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാസ് ബഹിരാകാശ കേന്ദ്രത്തിൽ നിന്നും അടുത്തിടെ വിജയകരമായി പരീക്ഷിച്ച ശക്തിയേറിയ റോകറ്റായ ജി എസ് എൽ വി മാര്‍ക് 2 ഉപയോഗിച്ചാകും വിക്ഷേപണം.

ദൌത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ പേടകമിറക്കിയുള്ള പര്യവേക്ഷണമാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിഒയായ ഐ‌എസ്‌ആര്‍‌ഒ ഉദ്ദേശിക്കുന്നത്. ഇതിനായി ചാന്ദ്ര ദൌത്യത്തില്‍ ഓർബിറ്റർ , ലാൻഡർ , റോവർ എന്നീ മൂന്നു വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഈ വിവരം രാജ്യസഭയിൽ അറിയിച്ചത് . കഴിഞ്ഞ യു‌പി‌എ സര്‍ക്കാരിന്റെ കാലത്താണ് ചന്ദ്രയാന്‍ രണ്ടിന് അനുമതി ലഭിച്ചത്. എന്നാല്‍ ചൊവ്വാ ദൌത്യത്തിനായി ചന്ദ്രയാൻ - 2 നീട്ടിവയ്ക്കുകയായിരുന്നു.

2008 ഒക്ടോബർ 22 നാണ് ഇന്ത്യ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് . ചന്ദ്രോപരിതലത്തിലെ രാസ , മൂലക ,ഭൗമ ശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യതയോടെ പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാൻ 1 നുണ്ടായിരുന്നത്. പത്തുമാസത്തെ പ്രവർത്തനത്തിനു ശേഷം ഭൂമിയുമായുള്ള ഇതിന്റെ ബന്ധം നിലച്ചിരുന്നു . എന്നാൽ ഇതിനിടയിൽ ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :