വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി നാസ; കണ്ടെത്തൽ ചെന്നൈ സ്വദേശിയുടെത്; ചിത്രങ്ങൾ പുറത്ത്

തമിഴ്നാട് സ്വദേശിയായ ഷൺമുഖ സുബ്രഹ്മണ്യനാണ് വിക്രം ലാൻഡറിന്റെ അവഷിശ്‌ഷങ്ങൾ ആദ്യം കണ്ടെത്തിയതെന്ന് നാസ പറയുന്നു.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (08:23 IST)
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. പുതുതായി കണ്ടെത്തിയ ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍.കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചു.

തമിഴ്നാട് സ്വദേശിയായ ഷൺമുഖ സുബ്രഹ്മണ്യനാണ് വിക്രം ലാൻഡറിന്റെ അവഷിശ്‌ഷങ്ങൾ ആദ്യം കണ്ടെത്തിയതെന്ന് നാസ പറയുന്നു. വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതോടെ ഷൺമുഖ സുബ്രഹ്‌മണ്യൻ എൽആർഒ പ്രോജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബർ 14,15 നവംബർ 11 എന്നീ ദിവസങ്ങളിലെ ചിത്രങ്ങൾ പരിശോധിച്ചാണ് ഇത് വിക്രം ലാൻഡറിന്റെ അവശി‌ഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങള്‍ക്ക് നാസ തുടക്കം മുതലെ സഹകരണം നല്‍കിയിരുന്നു.നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രംലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങള്‍ നേരത്തെ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :