ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

Indian Constitution
അഭിറാം മനോഹർ| Last Modified വെള്ളി, 20 ജൂണ്‍ 2025 (19:18 IST)
അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ അന്‍പതാം വാര്‍ഷികമായ ജൂണ്‍ 25ന് ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഓര്‍മ പുതുക്കലിന് വേണ്ടിയല്ല. മരിച്ച് ഈ വര്‍ഷം ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ ധാര്‍മികതയോടുമുള്ള ആഴത്തിലുള്ള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നതിനാണെന്നും 2025 ജൂണ്‍ 25 മുതല്‍ 2026 ജൂണ്‍ 25 വരെ നീണ്ട് നില്‍ക്കുന്ന അനുസ്മരണം സംഘടിപ്പിക്കുമെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ദീപശിഖാ പ്രയാണമായിരിക്കും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ പ്രധാന ആകര്‍ഷണം. ജൂണ്‍ 25ന് ഡല്‍ഹിയില്‍ നിന്ന് 6 ദീപശിഖ യാത്രകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ദീപശിഖ യാത്ര 2026 മാര്‍ച്ച് 21ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ അവസാനിക്കും. ഇതിന് പുറമെ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍,പ്രഭാഷണങ്ങള്‍ തുടങ്ങിയവയും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :