1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Shashi Tharoor on foreign tour again

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

പാര്‍ട്ടിയെ അറിയിക്കാതെയാണ് തരൂരിന്റെ യാത്ര.

Tharoor  Shashi Tharoor  Shashi Tharoor will leave congress soon  Shashi Tharoor Congress  Shashi Tharoor CPM
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍. പാര്‍ട്ടിയെ അറിയിക്കാതെയാണ് യാത്ര നടത്തുന്നതെന്നാണ് വിവരം. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ എന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. പാര്‍ട്ടിയെ അറിയിക്കാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും യാത്രകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം. 
 
അതേസമയം തരൂരിന്റെ പ്രതിഷേധ നിലപാടില്‍ മറ്റു നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് വിടണോ എന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ശശിതരൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതാണ് ശശി തരൂരില്‍ കാണുന്നതൊന്നും അദ്ദേഹം പറഞ്ഞു.
 
തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ശശി തരൂര്‍ കോണ്‍ഗ്രസ് വിടുന്നുണ്ടോ എന്നും അദ്ദേഹത്തോട് കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് വിട്ടോളൂ എന്ന് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഭാരതാംബ വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ