കൊവിഡ് വാക്‌സിന്‍ വിതരണം: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ശ്രീനു എസ്| Last Modified തിങ്കള്‍, 11 ജനുവരി 2021 (09:57 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനു വേണ്ടിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. വൈകുന്നേരം നാലുമണിക്കാണ് ചര്‍ച്ച.

വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണനാവിഭാഗത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തും. മൂന്നു കോടിയോളം പേരാണ് രാജ്യത്ത് മുന്‍ഗണനാ വിഭാഗത്തിലുള്ളത്. രാജ്യത്തെ രണ്ടു വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം മൂന്നാം ഘട്ട പരീക്ഷണം നടത്താത്ത കൊവാക്‌സിന് അനുമതി നല്‍കിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് വാക്‌സിന്‍ വിതരണത്തിന് സജ്ജമായിട്ടുള്ളത്. കേരളത്തില്‍ ആദ്യദിനം 13300 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :