aparna|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2017 (09:35 IST)
കണ്മുന്നിലിട്ട് സഹോദരിയെ ഗുണ്ടകൾ പീഡിപ്പിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ജീവൻപാർക്ക് സിർസപൂറിൽ താമസിക്കുന്ന ദീപക്കുമാർ (18) എന്നയാളാണ് ഫാനിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സഹോദരിയുമൊത്ത് നടന്നുപോകുമ്പോഴാണ് യുവാവിനെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നുസഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിച്ചത്. കൂടെയുണ്ടായിരുന്ന ദീപകിന് സഹോദരിയെ ഇവരിൽ നിന്ന് രക്ഷിക്കാനായില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
സഹോദരിയെ പീഡിപ്പിച്ചതിന്‍റെ പേരിൽ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങൾ പൊലീസിനോട്വെളിപ്പെടുത്തി. സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്ഒരുപറ്റം യുവാക്കൾക്കെതിരെ പൊലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി.