നെല്ലിന്റെ താങ്ങുവില ഉയർത്തി കേന്ദ്ര സർക്കാർ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ജൂണ്‍ 2021 (17:50 IST)
നെല്ലിന്റെ ക്വിന്റലിന് 1940 രൂപയാക്കി ഉയർത്തി കേന്ദ്രം. മുൻവർഷത്തേക്കാൾ 72 രൂപയാണ് കൂട്ടിയത്. താങ്ങുവിലയുടെ കാര്യത്തിൽ കർഷകർക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷി‌മന്ത്രി പറഞ്ഞു.

എള്ളിന് കിൻ്റലിന് 452 രൂപയും തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപയും കൂട്ടിയിട്ടുണ്ട്. കർഷകസമരം തുടരുന്നതിനിടെയാണ് കേന്ദ്രം വിളകളുടെ താങ്ങുവില ഉയർത്തിയിരിക്കുന്നത്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :