സൂത്രപണികളിലൂടെ പോളിസി അംഗീകരിപ്പിക്കുന്നു, വാട്‌സ്ആപ്പിനെതിരെ വിമർശനവുമായി കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ജൂണ്‍ 2021 (14:21 IST)
പരിഷ്‌കരിച്ച സ്വകാര്യത നയം അംഗീകരിക്കുന്നതിന് ഉപഭോക്താക്കൾക്ക് മുകളിൽ വാ‌ട്‌സ്ആപ്പ് കൗശലവിദ്യകൾ ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന്റെ വിമർശനം. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വാട്‌സ് ആപ്പിന്റെ സ്വകാര്യത നയത്തെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജനുവരിയിൽ വാട്‌സ് ആപ്പ് കൊണ്ടുവന്ന സ്വകാര്യനയത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് കേന്ദ്രവും വാട്‌സ് ആപ്പും തമ്മിലുള്ള തർക്കം തുടരുകയാണ്. അതിനിടെയാണ് വാട്‌സ്ആപ്പിനെ വിമർശിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പുതിയ ആരോപണം.

പുതിയ നയം ഉപഭോക്താക്കളെ അംഗീകരിപ്പിക്കുന്നതിന് ഡിജിറ്റൽ തന്ത്രങ്ങളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. ഉപഭോക്താക്കളുടെ മേൽ വാട്‌സ്ആപ്പ് സമ്മർദ്ദം ചെലുത്തുന്നതായും കേന്ദ്രം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :