കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (11:38 IST)
കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.ഒരു കോടിയോളം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും കേന്ദ്രപെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിയ്ക്കും. കേന്ദ്രധനകാര്യമന്ത്രാലയം ഡിഎ കൂട്ടുന്നത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര കാബിനറ്റിന്റെ അംഗീകാരത്തിനയയ്ക്കും.

ഇപ്പോഴുള്ള 38 ശതമാനത്തില്‍ നിന്നും ക്ഷാമബത്ത 42 ശതമാനമായി ഉയര്‍ത്താനാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ 2023-34 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :