ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഗോമൂത്രം തളിച്ച് ശുദ്ധിചയ്യും!!!

ന്യൂഡല്‍ഹി| vishnu| Last Modified ഞായര്‍, 11 ജനുവരി 2015 (14:39 IST)
സര്‍ക്കാര്‍ ഓഫീസുകള്‍ ശുചിയാക്കാന്‍ ഇനിമുതല്‍ ഫിനൈലിനു പകരം ഗോമൂത്രം ഉപയോഗിക്കാനുള്ള പദ്ധതി വരുന്നു. കേന്ദ്ര വനിതാശിശു വികസന മന്ത്രി മനേകാ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പുതിയ പദ്ധതി നിലവില്‍ വരുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലം തുടയ്ക്കാന്‍ ഇനി ഗോ മൂത്രം ഉപയോഗിക്കും.ഇതുവരെ ഉപയോഗിച്ചിരുന്ന ഫിനൈലിന് പകരം പശുമൂത്രത്തില്‍ നിന്നുള്ള ഗോനൈല്‍ ആകും ഉപയോഗിക്കുക.

ഏകദേശം ഇരുപത് ലക്ഷം രൂപയുടെ ഫിനൈല്‍ വര്‍ഷംതോറും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഗോമൂത്രം ഉപയോഗിക്കുമ്പോള്‍ ചിലവു കുറയ്ക്കാമെന്നും ഗുണം വര്‍ദ്ധിപ്പിക്കാമെന്നുമാണ് പദ്ധതിക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാദം. ഇതിനായി ഗൊനൈല്‍ ഉല്‍പാദകരായ ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി സര്‍ക്കാര്‍ ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രീയ ഭണ്ഡാര്‍ സഹകരണ സംഘം വഴിയാകും ഗൊനൈല്‍ വില്‍ക്കുക. ഇതുവഴി കെമിക്കലുകലുകള്‍ ഇല്ലാത്ത ലിക്വിഡുകള്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം,ഇത്തരം ലിക്വിഡുകള്‍ക്കെതിരെ ഒരുവിഭാഗം വിമര്‍ശനം തുടങ്ങിക്കഴിഞ്ഞു. ഫിനൈല്‍ ഉപയോഗിക്കുമ്പോഴുള്ള ഫലം ഗൊനൈലിന് കിട്ടില്ലെന്നാണ് ഇവരുടെ പക്ഷം. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമൃഗമായി കാണുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയതെന്നും വിമര്‍ശനമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :