രേണുക വേണു|
Last Modified ബുധന്‍, 14 ജൂലൈ 2021 (17:35 IST)
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കൂട്ടി. 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. 2021 ജൂലായ് ഒന്നുമുതലാണ് പുതുക്കിയ ഡിഎ ബാധകമാകുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ക്ഷാമബത്ത പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തില്‍കാര്യമായ വര്‍ധനവുണ്ടാകും. 50 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും.