ശ്രീനു എസ്|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (14:42 IST)
കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിനാണ് ബ്രിട്ടണ്‍ അംഗീകരിച്ചത്. അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിതരണം യുകെയില്‍ ആരംഭിക്കും. യുകെയില്‍ വാക്‌സിന്‍ വിതരണം നടത്തുന്നതിന് എല്ലാവിധ ഒരുക്കങ്ങളും തയ്യാറായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ബൗര്‍ല അറിയിച്ചു.
ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ 95ശതമാനം ഫലപ്രദമെന്നാണ് നേരത്തേ പുറത്തുവന്നിരുന്ന വിവരം. കൂടാതെ 65വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 95ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. നാലുകോടി ഡോസുകളാണ് യുകെ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 20കോടി പേര്‍ക്ക് ഇത് മതിയാകും.