ന്യൂഡൽഹി|
aparna shaji|
Last Updated:
ബുധന്‍, 16 മാര്‍ച്ച് 2016 (13:58 IST)
സി ബി എസ് ഇ പ്ലസ്ടു കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ് വഴി ചോർന്നതായി റിപ്പോർട്ടുകൾ. കണക്ക് പരീക്ഷയിലെ യഥാർത്ഥ ചോദ്യ പേപ്പറിൽ നിന്നും 14 ചോദ്യങ്ങൾ ചോർന്നുവെന്ന സംശയവുമായി സി ബി എസ് ഇ പാറ്റ്ന മേഖലയിലെ റാഞ്ചി, ധൻബാദ്
എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ(സിബിഎസ്ഇ) പ്ലസ്ടു കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഞായറാഴ്ച രാത്രി തന്നെ വാട്ട്സപ്പിൽ പ്രചരിച്ചിരുന്നുവെന്നാണ് വാർത്ത. ഏകദേശം 12 മണിക്കൂർ മുൻപ് തന്നെ. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ
ചോദ്യ പേപ്പർ ചോർന്നു എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കവെ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും യഥാർത്ഥ ചോദ്യ പേപ്പറിൽ നിന്നും സമാനമായ രണ്ടു ചോദ്യങ്ങൾ മാത്രമാണ് വാട്ട്സ് ആപിൽ വന്നതെന്നും
സിബിഎസ്ഇ അധികൃതര്‍ പ്രതികരിച്ചു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ വരുന്ന മാതൃകാ ചോദ്യപേപ്പറുകളിലെ ചില ചോദ്യങ്ങള്‍ പരീക്ഷ പേപ്പറിലും വരാറുണ്ട്. ഇതൊരിക്കലും ചോദ്യപേപ്പര്‍ ചോര്‍ന്നതല്ലെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി.