ഹൈദരാബാദ്|
Last Modified വ്യാഴം, 6 നവംബര്‍ 2014 (14:27 IST)
കൊച്ചിയിലെ ചുംബനസമരത്തെ പിന്തുണച്ച് ഹൈദരാബാദില്‍ ചുംബിച്ച മലയാളി നടി അരുന്ധതിക്കെതിരെ കേസ്.
പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തി ചെയ്തെന്ന് ആരോപിച്ചാണ് കേസെടുത്തത്. നടിയും ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുമായ മലയാളി ബി അരുന്ധതിയുടെയും മലയാളി വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലായിരുന്നു സമരം.
കേരളത്തിലെ സദാചാര പൊലീസിംഗിനെതിരേയുള്ള സമരത്തിന് ദേശീയ മാനം നല്‍കാനായിരുന്നു സമരം. ഒക്ടോവിയോ പാസിന്റേയും മാധവിക്കുട്ടിയുടേയും വരികള്‍ അവര്‍ ഒരുമിച്ച് ഏറ്റു ചൊല്ലി ചുംബിച്ചു. ചുംബനം അടയാളപ്പെടുത്താനെന്നവണ്ണം കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ പരസ്പരം തേച്ച് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് ഇവിടെ ഒത്തു കൂടിയത്.
മോഹന്‍ലാല്‍ നായകനായി എത്തിയ സ്നേഹവീട് എന്ന സിനിമയില്‍ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുന്ധതി ശ്രദ്ധനേടിയിരുന്നു. ഏഷ്യാനെറ്റ് അടക്കം വിവിധ മലയാളം ചാനലുകളില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.