മദ്യലഹരിയില്‍ യുവാവിന്റെ ഡ്രൈവിംഗ്; കാറിടിച്ച് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക് - കാര്‍ പാഞ്ഞത് നൂറു കിലോ മീറ്റര്‍ വേഗതയില്‍

ഡൽഹിയിലെ ജനക്പുരിയിലായില്‍ പുലര്‍ച്ചെയായിരുന്നു സംഭവം

കാര്‍ അപകടത്തില്‍ മരണം , ആശുപത്രി , യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ് , മദ്യ സല്‍കാരം
ന്യൂഡൽഹി| joys| Last Updated: ചൊവ്വ, 14 ജൂണ്‍ 2016 (11:41 IST)
മദ്യലഹരിയിൽ 21 വയസുകാരന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് കാരണം ജീവൻ നഷ്‌ടമായത് രണ്ടു പേര്‍ക്ക്. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യസല്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന റിഷഭ് ആണ് അപകടം ഉണ്ടാക്കിയത്.

പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിലായില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചയോളം നീണ്ടു നിന്ന
മദ്യസൽക്കാരത്തിൽ പങ്കെടുത്ത ശേഷം പിതാവിന്റെ ഹോണ്ട സിറ്റി കാർ 100 കിലോമീറ്റർ വേഗതയിൽ ഓടിച്ച റിഷഭ്
അപകട പരമ്പര സ്രഷ്‌ടിക്കുകയായിരുന്നു. 1.5 കിലോമീറ്റർ പരിധിക്കുള്ളിലാണ് രണ്ടു പേരെ ഇടിച്ച് കൊലപ്പെടുത്തിയത് എന്നതാണ് അപകടത്തിന്റെ ആഴം വ്യക്തമാക്കിയത്. കാര് ഇടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

പുലർച്ചെ നടക്കാനിറങ്ങിയ സർക്കാർ ജീവനക്കാരനായ കാമേശ്വർ പ്രസാദ്, കാർ വൃത്തിയാക്കിക്കൊണ്ടിരുന്ന 40കാരനായ സന്തോഷ്,
67കാരനായ അശ്വനി ആനന്ദ്‌ എന്നിവരാണ് രിഷഭിന്റെ അമിതവേഗതയ്ക്ക് ഇരയായത്. പ്രമുഖ ബിസിനസുകാരന്‍റെ മകനായ റിഷഭ് ഡൽഹി സർവകലാശാലയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിയാണു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :