കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ലിഫ്‌റ്റില്‍ വച്ച് നഴ്‌സ് ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്; ആശുപത്രിയുടെ മാനം കാക്കാന്‍ അധികൃതര്‍ പെണ്‍കുട്ടിയെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചു ചികിത്സിക്കുന്നു, ഒന്നുമറിയാതെ പൊലീസ്

മെയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്

 നഴ്‌സ് പീഡിപ്പിക്കപ്പെട്ടു , ആശുപത്രി , ലിഫ്‌റ്റ് , ബലാത്സംഗം
കൊച്ചി| jibin| Last Updated: വ്യാഴം, 9 ജൂണ്‍ 2016 (14:49 IST)
കൊച്ചിയിലെ പ്രമുഖമായ ആശുപത്രിയില്‍ പുതിയതായി ജോലിക്കെത്തിയ നഴ്‌സ് ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ആശുപത്രിയുടെ ലിഫ്‌റ്റില്‍‌വച്ച് ജീവനക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രി അധികൃതര്‍ മുന്‍കൈ എടുത്ത രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി രഹസ്യമായി
ചികിത്സ ഏര്‍പ്പെടുത്തിയെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ബലാത്സംഗത്തെത്തുടര്‍ന്ന് ഗുരുതരമായ പരുക്കുകളേറ്റ പെണ്‍കുട്ടിക്ക് രക്തസ്രാവം രൂക്ഷമാകുകയായിരുന്നു. വാര്‍ത്ത പുറം ലോകം അറിഞ്ഞാല്‍ ഉണ്ടാകുന്ന ചീത്തപ്പേര് ഭയന്ന് ആശുപത്രി അധികൃതര്‍ സംഭവം നടന്നതിന്റെ പിറ്റേദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റുകയും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കുകയാണെന്നുമാണ് മറുനാടന്‍ മലയാളി ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആശുപത്രിയിലെ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും വാര്‍ത്ത പുറത്തുവരുമെന്ന് ഉറപ്പുള്ളതിനാല്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് ആശുപത്രി അധികൃതര്‍ ഈ നീക്കം നടത്തിയത്. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കുന്നത്. പൊലീസും ഈ വാര്‍ത്ത അറിഞ്ഞില്ല എന്ന മട്ടിലാണ് നീങ്ങുന്നതെന്നാണ് മറുനാടന്‍ മലയാളി ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തിലൊരു വാര്‍ത്ത




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :