കാന്‍സറിനുള്ള മരുന്നുകളുടെ വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (16:54 IST)
കാന്‍സറിനുള്ള മരുന്നുകള്‍, സ്റ്റെന്റ് എന്നിവയുടെ വില കുറഞ്ഞേക്കും.കേന്ദ്ര ആരോഗ്യമന്ത്രാലയം സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കുകയാണ്.

ജന്‍ ഔഷധി സ്റോര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെയാകും മരുന്നുകളുടെ വില്പന.പ്രധാനമന്ത്രിയുടെ താല്പര്യമാണ് പദ്ധതിക്കു പിന്നില്‍. നിലവില്‍ കാന്‍സറിനുള്ള 51 മരുന്നുകള്‍ മാത്രമാണ് വില നിയന്ത്രണത്തിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :