ഇനി കഞ്ചാവടിച്ച് കാന്‍സറിനെ തുരത്താം, കഞ്ചാവ് കാന്‍സറിന് കണ്‍കണ്ട മരുന്ന്..!

വാഷിങ്‌ടണ്‍‍| VISHNU N L| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:53 IST)
ലോകമെങ്ങും ഭൂരിഭാഗം രാജ്യങ്ങളും പൊതുജനാരോഗ്യത്തിന്റെ പേരില്‍ നിരോധിച്ചിട്ടുള്ള മരിജ്വാന' അഥവാ കഞ്ചാവ്‌ കാന്‍സറിനുള്ള കണ്‍‌കണ്ട ഔഷധമാണത്രെ..! യുഎസിന്റെ നാഷണല്‍ കാന്‍സര്‍ ഇന്റസ്‌റ്റിട്യൂട്ടാണ്‌ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. നിരവധി പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

മുമ്പും കഞ്ചാവ് കാന്‍സറിനുള്ള ഔഷധമാണെന്ന് വാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തേത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്‍സ്‌റ്റിട്യൂട്ടിന്റെ ലാബില്‍ നടന്ന പരീക്ഷണങ്ങളില്‍ കാന്‍സര്‍ സെല്ലുകളെ മികച്ച രീതിയില്‍ കഞ്ചാവ്‌ പ്രതിരോധിക്കുന്നതായി തെളിഞ്ഞു. കാന്‍സര്‍ തെറാപ്പിയുടെ പ്രത്യാഘാതങ്ങളെയും കാന്‍സര്‍ ലക്ഷണങ്ങളെയും കഞ്ചാവ്‌ പ്രതിരോധിച്ചു.

ഇക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ അവര്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലബോറട്ടറിയില്‍ മാത്രമാണ്‌ പരീക്ഷണം വിജയകരമായതെന്ന്‌ ഇന്‍സ്‌റ്റിട്യൂട്ട്‌ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യശരീരത്തില്‍ മരിജ്വാനയെ മരുന്നായി ഉപയോഗിക്കുന്നതിന്‌ ഇനിയും കാത്തിരിക്കേണ്ടി വരും. ഏതായാലും മനുഷ്യരാശിയെ ഭീതിപ്പെടുത്തുന്ന കാന്‍സറെന്ന മഹാമാരിക്ക് ഇത് ഉത്തമ പ്രതിവിധിയായിത്തീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :