ഇനി വാതോരാതെ സംസാരിക്കാം, കോള്‍ നിരക്കുകള്‍ ട്രായ് കുത്തനെ കുറയ്ക്കുന്നു

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (12:43 IST)
രാജ്യത്ത് ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ നിരക്കുക്കള്‍ കുത്തനെ കുറയാന്‍ അവസരമൊരുങ്ങുന്നു. ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ്) തീരുമാനിച്ചതിനേ തുടര്‍ന്നാണ് കോള്‍ നിരക്കുകള്‍ കുറയാന്‍ പോകുന്നത്. നിലവില്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ക്ക് 20 പൈസയാണ് ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്. ഇത് ഒഴിവാക്കിയതിനു പുറമേ മൊബൈല്‍ ഫോണുകള്‍ക്കുള്ള ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് 20 പൈസ ആയിരുന്നത് 14 പൈസയാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ കോള്‍ നിരക്കില്‍ കാര്യമായ കുറവുണ്ടാകും. ഒരു കണക്ഷനില്‍ നിന്നും മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട ഫീസാണ് ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്. കോള്‍ നിരകുക്കുകളില്‍ കാര്യമയ സ്വാധീനം ചെലുത്തുന്ന ഈ ഫീസ് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. രാജ്യത്ത് ലാന്‍ഡ് ഫോണ്‍ ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.

ഏപ്രിലോടെ ഇത് നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ ഒരു സ്വകാര്യമാധ്യമത്തോട് പറഞ്ഞു. രാജ്യത്ത് 1.70 ടെലിഫോണ്‍ ഉപയോക്താക്കളാണ് ബിഎസ്എന്‍എല്ലിനുള്ളത്. ഇതില്‍ 60 ശതമാനവും ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :