'പിടിച്ചുനിൽക്കാൻ പുനഃസംഘടന'; മോദി മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ, അമിത് ഷായുടെ അധികാരം കുറയും?
Narendra Modi and Amit Shah
മന്ത്രിസഭ പുനഃസംഘടനയ്‌ക്കൊരുങ്ങി ബിജെപി. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന സമര പരമ്പരയ്ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു. ഇത് മറികടക്കാനാണ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടന ലക്ഷ്യമിടുന്നത്.
ആറ് മുതൽ എട്ട് വരെ പുതുമുഖങ്ങൾ
മന്ത്രിസഭയിൽ ആറ് മുതൽ എട്ട് പുതുമുഖങ്ങളെ വരെ മോദി ഉൾപ്പെടുത്തിയേക്കാം. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യമോ ആയിരിക്കും പുനഃസംഘടന. രണ്ടും മൂന്നും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരിൽ നിന്ന് വകുപ്പുകൾ തിരിച്ചെടുത്ത് പുതുമുഖങ്ങൾക്ക് നൽകിയേക്കും.
അശ്വിനി വൈഷ്ണവ് - 3, പ്രഹ്‌ളാദ് ജോഷി - 3, മനോഹർ ലാൽ, ജ്യോതിരാദിത്യ സിന്ധ്യ, മൻസുഖ് മാണ്ടവ്യ, അമിത് ഷാ - എന്നിവർ രണ്ട് വീതവും വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. ഇവരുടെ വകുപ്പുകൾ കുറച്ചാണ് പുതിയ മന്ത്രിമാർക്ക് ഉത്തരവാദിത്തം നൽകുക.
അമിത് ഷായുടെ വകുപ്പ്
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് സഹകരണ വകുപ്പും നൽകിയിരുന്നു. ഇതിൽ സഹകരണ വകുപ്പ് തിരിച്ചെടുക്കാനാണ് സാധ്യത. ആഭ്യന്തരം മാത്രമായിരിക്കും അമിത് ഷായിൽ നിക്ഷിപ്തമായിരിക്കുക.
ക്ലീൻ ഇമേജ് ലക്ഷ്യം
അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോഴേക്കും പുനഃസംഘടന കൊണ്ടുവരുന്നത് ക്ലീൻ ഇമേജ് ലക്ഷ്യമിട്ടാണ്. രാജ്യത്ത് ബിജെപിക്കെതിരായ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. പുനഃസംഘടനയിലൂടെ ഇത് മറികടക്കാൻ സാധിക്കുമെന്ന് കേന്ദ്രം കരുതുന്നു. Also Read: ബിജെപിക്കെതിരെ അടുത്ത പടയൊരുക്കം; ഇനി സ്‌കൂൾ പിള്ളേരുടെ 'ലൈക്ക്' വാങ്ങും, മോദിക്ക് തലവേദന