1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bytedances bank accounts blocks india

ടിക് ടോക്ക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

Bytedance
ടിക് ടോക്ക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. നികുതി വെട്ടിച്ചുവെന്നാരോപിച്ചാണ് നടപടി. സിറ്റി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സംഭവത്തില്‍ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
 
ഓണ്‍ലൈന്‍ പരസ്യ ഇടപാടുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ബൈറ്റ്ഡാന്‍സിനു പണം പിന്‍വലിക്കാന്‍ കഴിയരുത് എന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനിക്ക് ഇന്ത്യയില്‍ 1300ഓളം ജീവനക്കാര്‍ ഉണ്ട്.
അടുത്ത ലേഖനം
ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്‍പര്യം: പ്രധാനമന്ത്രി മോദിക്ക് പാക് പ്രധാനമന്ത്രിയുടെ കത്ത്