ഓടിക്കൊണ്ടിരുന്ന ബസില്‍‌വെച്ച് വിദ്യാർഥിനിയെ താലികെട്ടാൻ ശ്രമം; യുവാവ് പിടിയില്‍

വിദ്യാർഥിനിയെ താലികെട്ടാൻ ശ്രമം , പെണ്‍കുട്ടി , പൊലീസ് , അറസ്‌റ്റ് , ബസില്‍ താലിക്കെട്ടാന്‍ ശ്രമം
മധുര| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (13:18 IST)
ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ചു ബലമായി വിദ്യാർഥിനിയെ താലികെട്ടാൻ ശ്രമിച്ച മുപ്പത്തിമൂന്നുകാരനെ യാത്രക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. ടിഎഎസ്എംഎസി മദ്യശാല ഔട്ട്‌ലെറ്റിലെ സെയിൽസ്മാനായ കല്ലനയ് പെണ്‍കുട്ടിയെ ബലമായി താലിക്കെട്ടാന്‍ ശ്രമിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതി പിന്നീട് റിമാൻഡ് ചെയ്തു.

ഇന്നുരാവിലെ പെണ്‍കുട്ടി അറിയാതെ ബസില്‍ കയറിയ കല്ലനയ് പുറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു. പൊടുന്നനെ എഴുന്നേറ്റ് പെൺകുട്ടിയുടെ അടുത്തുവന്ന ഇയാൾ കഴുത്തിൽ താലിക്കെട്ടാന്‍ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി പെട്ടെന്നു തന്നെ ഒഴിഞ്ഞുമാറി ചെരുപ്പുവച്ച് ഇയാളെ അടിച്ചതോടെ യാത്രക്കാര്‍ ഇടപെടുകയായിരുന്നു.

യാത്രക്കാര്‍ പിടികൂടിയതോടെ ഇയാള്‍ ബഹളം വെക്കുകയായിരുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ ചേർന്ന് ഇയാളെ മേലൂരിലെ വനിതാ പൊലീസ് സ്റ്റേഷനിലേൽപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :