തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 21 ജൂലൈ 2015 (11:04 IST)
പ്രേമം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ മേഖലയിൽ ആന്റി പൈറസി സെൽ പരിശോധന നടത്തുന്നു. ആന്റി പൈറസി സെൽ എസ്പി പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.
സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്ലസ്ടു വിദ്യാർഥികൾ കൊല്ലം സ്വദേശികളാണ് ഇവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രേമം സിനിമയുടെ വ്യാജപതിപ്പിനു പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി ഇന്നലെ പറഞ്ഞിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ടു മൂന്നു ദിവസത്തിനകം ലഭിക്കും. അതു കിട്ടിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി കൂട്ടിച്ചേർത്തു.
പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ കൈയിലെ ഹാർഡ് ഡിസ്കിൽ നിന്നാണ് സിനിമ ചോർന്നത്. ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്.