1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kanhaiya kumar may join ntish kumar;s JDU

കനയ്യ കുമാർ സിപിഐ വിടുന്നു? എൻഡിഎ‌യിലേക്കെന്ന് സൂചന, നിതീഷ് കുമാറിന്റെ വിശ്വസ്‌തനുമായി കൂടിക്കാഴ്‌ച്ച നടത്തി

കനയ്യ കുമാർ
സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യുവനേതാവ് കനയ്യ കുമാർ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്‌ച്ച നടത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്‌തനും മന്ത്രിയുമായ അശോക് ചൗധരിയുമായാണ് കനയ്യകുമാർ ചർച്ച നടത്തിയത്. ഇതോടെ കനയ്യ കുമാർ സിപിഐ വിട്ട് ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
 
അശോക് ചൗധരിയുടെ പട്‌നയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഡിസംബറിൽ പാട്നയിലെ പാർട്ടി ഓഫീസിൽ കനയ്യയുടെ അനുയായികൾ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തിൽ  ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗൺസിലിൽ കഴിഞ്ഞ വാരം താക്കീത് ചെയ്തിരുന്നു.
അടുത്ത ലേഖനം
ജനിതകമാറ്റം വന്ന കൊവിഡിന് കൊവിഷീല്‍ഡ് വാക്‌സിന്‍ ഫലപ്രദമല്ല: തന്ന വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയോട്