ഷിംല|
jibin|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (14:27 IST)
ഹിമാചൽ പ്രദേശില്‍ നിറയെ യാത്രക്കാരുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
35 യാത്രക്കാരുമായി സംഗ്‌ലാ താഴ്‌വാരത്ത് നിന്നും കൽപയിലേക്ക് യാത്ര തിരിച്ച ബസ് 400 അടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബസ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. കൂടുതല്‍ പേര്‍ക്കും പരുക്ക് ഗുരുതരമാണ്. ബസില്‍ കൂടുതലും സ്‌ത്രീകളും കുട്ടികളുമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.