വാഷിംഗ്ടണ്‍|
jibin|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (09:37 IST)
ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്‌നം സമാധാനമായി പരിഹരിക്കണം. സംഘര്‍ഷങ്ങളില്‍ ഇരുവരും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഷെരീഫ് ഒബാമയ്‌ക്ക് ഉറപ്പ് നല്‍കി. അതേസമയം, ഒബാമ-ഷെരീഫ് കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാന്റെ ആണവായുധ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചയുണ്ടായില്ല. വിദ്യാഭ്യാസം, ശാസ്ത്രം, പരസ്പരം ബന്ധം എന്നിവ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.