ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം: ബിഎസ്എഫ് ജവാന് വീരമൃത്യു

അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

india,	pakistan,	army,	soldiers,	death,	loc,	ഇന്ത്യ,	പാകിസ്താന്‍,	സൈന്യം, സൈനികര്‍,	മരണം,	നിയന്ത്രണ രേഖ,	ശ്രീനഗര്‍
ശ്രീനഗര്‍| സജിത്ത്| Last Modified വ്യാഴം, 18 ജനുവരി 2018 (09:22 IST)
ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി നടന്ന ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചുകൊണ്ടുള്ള പാക്ക് ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും നീണ്ടുനിന്നും. ഞായറാഴ്ച അർധരാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഏഴു പാക്ക് സൈനികരെ സേന കൊലപ്പെടുത്തിയിരുന്നു. സാംബ അതിർത്തിയിലായിരുന്നു ഞായറാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം അർനിയ സെക്ടറിൽ ഇന്ത്യയിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച ഭീകരനെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. രണ്ടു ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :