സെഞ്ചൂറിയനില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ പൂജാരയ്‌ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

സെഞ്ചൂറിയനില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ പൂജാരയ്‌ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

 cheteshwar pujara , pujara , centurion test , virat kohli , india , ദക്ഷിണാഫ്രിക്ക , ചേതേശ്വര്‍ പൂജാര , വിരാട് കോഹ്‌ലി
സെഞ്ചൂറിയന്‍| jibin| Last Modified ബുധന്‍, 17 ജനുവരി 2018 (16:28 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 136 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോള്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ചേതേശ്വര്‍ പൂജാര.

ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ലേബലാണ് പൂജാര സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യനായി അദ്ദേഹം കൂടാരം കയറിയപ്പോള്‍ മൂന്നാം റണ്ണിനുള്ള ഓട്ടത്തിനിടെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര പുറത്തായത്.

ക്രിക്കറ്റ് ചരിത്രത്തില്‍ പൂജാര രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടാകുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 25മത് സ്ഥാനത്തായി.
ഏറ്റവും ഒടുവില്‍ 2000 ത്തില്‍ ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഇതിന് മുമ്പ് രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടായത്.

അതേസമയം, രണ്ടാം ടെസ്‌റ്റിലും ഇന്ത്യ തോല്‍‌വിയറിഞ്ഞതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി. 287 റൺസിന്റെ ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകര്‍ 151 റൺസിന് പുറത്താവുകയായിരുന്നു. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ ജൊഹാനാസ്ബർഗിൽ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :