ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി| VISHNU| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (17:15 IST)
ഇന്ത്യയുടെ ശബ്ദാതിവേഗ ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് നാവിക സേന വിജയകരമായി പരീക്ഷിച്ചു . ഐ എന്‍ എസ് കൊല്‍ക്കത്ത പടക്കപ്പലില്‍ നിന്നാണ് ബ്രഹ്മോസ് വിജയകരമായി വിക്ഷേപിച്ചത്, മിസൈലിന്റെ നാവിക പതിപ്പാണ് പരീക്ഷിച്ചത്. നേരത്തെ തന്നെ അന്തര്‍വാഹിനിയില്‍ നിന്ന് ബ്രഹ്മോസിനെ വിജയകരമായി വിക്ഷേപിച്ചിരുന്നു.

അതിനു പിന്നാലെ പടക്കപ്പലില്‍ നിന്നുള്ള വിക്ഷേപണവും ഇന്ത്യ വിജയകരമാക്കിയിരിക്കുകയാണ്,
ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗമാണ് ബ്രഹ്മോസിനുള്ളത് . മിസൈലിന്റെ വ്യോമതല പതിപ്പിന്റെ പരീക്ഷനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യമായി മിസൈലിനെ കുത്തനെ വിക്ഷേപിച്ചു എന്ന പ്രത്യേകത ഇത്തെ വിക്ഷേപണത്തിനുണ്ട്.

290 കിലോമീറ്റര്‍ പരമാവധി ദൂര പരിധിയുള്ള ബ്രഹ്മോസ് ലംബമായി ചെയ്ത ആദ്യ പരീക്ഷണത്തില്‍ തന്നെ കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഉടന്‍ തന്നെ മിസൈലിന്റെ വ്യോമ പതിപ്പും പരീക്ഷിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.
പരീക്ഷണം സുഖോയ് 30 പോര്‍വിമാനത്തില്‍ നിന്നായിരിക്കും.

ഇന്ത്യറഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈല്‍ പദ്ധതി. കര, നാവിക, വ്യോമ സേനകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ബ്രഹ്മോസിന്റെ രൂപകല്‍പന. കപ്പലുകള്‍‍, വിമാനങ്ങള്‍ എന്നിവയില്‍നിന്നും കരയില്‍നിന്നും ഇത് വിക്ഷേപിക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :