ചരിത്രം വഴിമാറിയില്ല; യുദ്ധം ജയിച്ച് ടീം ഇന്ത്യ

 ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് , ഇന്ത്യ , പാകിസ്ഥാന്‍
അഡ്‌ലെയ്‌ഡ്| jibin| Last Updated: ഞായര്‍, 15 ഫെബ്രുവരി 2015 (17:26 IST)
ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ അടിയറവ് വെച്ചു. 301 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാൻ 47 ഓവറിൽ 224 റൺസിന് എല്ലാവരും പുറത്തായി. മിസ്‌ബാ ഉൾ ഹഖ് (76), അഹമ്മദ് ഷെഹസാദ് (47), എന്നിവർക്കൊഴികെ മറ്റാർക്കും പാക് ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായില്ല. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷാമിയാണ് പാകിസ്ഥാനെ തകർത്തത്. സെഞ്ചുറി നേടിയ വിരാട് കോ‌ഹ്‌ലിയാണ് (107) കളിയിലെ താരം.

യ്യുദ്ധസമാനമായ മത്സരത്തില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്ഥാന്‍ തുടക്കം മുതല്‍ തകര്‍ച്ച നേരിടുകയായിരുന്നു. യൂനുസ് ഖാന്‍ (6), ഹരീസ് (36), സൊഹൈയ്ബ് മഖ്‌സൂദ് (0), ഉമര്‍ അക്‍മല്‍ (0), ഷാഹിദ് അഫ്രിദി (22), വഹാബ് റിയാസ് (4), യാസിര്‍ ഷാ (13), സൊഹൈല്‍ ഖാന്‍ (7), മുഹമ്മദ് ഇര്‍ഫാന്‍ (1) എന്നിവരാണ് പരാജയപ്പെട്ട പാക് ബാറ്റ്‌സ്‌മാന്മാര്‍.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് ബൌളിംഗിനെ സമര്‍ദ്ദമായി നേരിട്ട് തുടങ്ങിയ ഓപ്പണര്‍മാരായ രോഹിത് ശർമയും ശിഖര്‍ ധവാനും തുടങ്ങിയത്.
എന്നാല്‍ എട്ടാം ഓവറില്‍ സ്കോര്‍ 34 എന്ന അവസ്ഥയില്‍ നില്‍ക്കെ സോഹൈല്‍ ഖാന്റെ പന്തില്‍ മിസ്‌ബ ഉള്‍ ഹഖ് പിടികൂടി രോഹിത് (15) പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി ആക്രമണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.

പതിവിന് വിപരീതമായി ബൌണ്ടറികള്‍ ഒഴിവാക്കി സിംഗിളുകള്‍ കണ്ടെത്തിയ കോഹ്‌ലി താളം കണ്ടെത്തുകയായിരുന്നു. അതേസമയം മറുവശത്ത് ധവാന്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെയില്‍ കോഹ്‌ലി നല്‍കിയ ക്യാച്ച് പാക് ഫീല്‍ഡര്‍മാര്‍ വിട്ടുകളയുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌കേര്‍ 163 നില്‍ക്കെ ധവാന്‍ (73) ഇല്ലാത്ത റണ്ണിനായി ക്രീസ് വിട്ടിറങ്ങുകയും റണ്‍ ഔട്ടാകുകയുമായിരുന്നു. 129 റണ്‍സിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയശേഷമാണ് ധവാന്‍-കോ‌ഹ്‌ലി സംഖ്യം പിരിഞ്ഞത്.

പിന്നീട് ക്രീസിലെത്തിയ സുരേഷ് റെയ്‌ന മികച്ച മൂഡിലായിരുന്നു. ആദ്യം മുതല്‍ അടിച്ചു തുടങ്ങിയ അദ്ദേഹം പാക് ബൌളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോഹ്‌ലിയെ കാഴ്‌ചക്കാരനാക്കി റെ‌യ്‌ന തകര്‍ത്തടിക്കുകയായിരുന്നു. ഇതിനിടെയില്‍ കോഹ്‌ലി സെഞ്ചുറി തികയ്ക്കുകയും ചെയ്തു. അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയില്‍ സോഹൈല്‍ ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉമര്‍ അകമല്‍ പിടിച്ച് കോഹ്‌ലി കൂടാരം കയറുകയായിരുന്നു. 110 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്.

ക്രീസിലെത്തിയ നായകന്‍ മഹേന്ദ്ര സിംഗ് ധോണി (18) കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചെങ്കിലും പാക് പേസര്‍മാര്‍ അവയ്ക്ക് തടയിടുകയായിരുന്നു. സ്കോര്‍ 273 നില്‍ക്കെ റെയ്‌ന (74) സോഹൈലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ രവിന്ദ്ര ജഡേജ (3) വഹാബ് റിയാസിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ധോണിയെ ഷോട്ട് പിച്ച് ബോളില്‍ സോഹൈല്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ അജിക്യ രാഹാനെ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. മുഹമദ് ഷാമി (3‌) , അശ്വിന്‍ (1) എന്നിവരാണ് മറ്റ് സ്‌കേറര്‍മാര്‍. സോഹൈല്‍ 5 വിക്കറ്റ് എടുത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :