തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു

ജമ്മു| VISHNU N L| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (14:52 IST)
ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേശക തല ചർച്ചകൾ നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അതിർത്തിയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. അർണിയ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ചില തീവ്രവാദികൾ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട സൈന്യം ശകതമായി വെടിവച്ചതൊടെ തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് തിരികെ പോയി.

അതിനിടെ പാകിസ്ഥാൻ
വെടിനിർത്തൽ കരാർ ലംഘിച്ചു. സാംബ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്നാണ് വിവരം.

ആഗസ്റ്റിൽ ഇതുവരെ 48 തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിട്ടുള്ളത്. 2015ൽ 241 തവണ വെടിനിർത്തൽ ലംഘനം ഉണ്ടായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :