ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി

സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (10:59 IST)

ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് വിമാനം വഴി തിരിച്ചുവിടുകയായിരുന്നു. ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലാണ് വിമാനം ഇപ്പോള്‍ ഉള്ളത്.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മുംബൈ വിമാനത്താവളത്തില്‍ ഭീഷണി സന്ദേശം എത്തിയത്. ഉടന്‍ തന്നെ വിമാനം ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ഇപ്പോള്‍ ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടില്‍ ഉണ്ടെന്നും സുരക്ഷാ പരിശോധനകള്‍ നടക്കുകയാണെന്നും ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. AI 119 മുംബൈ - ജെഎഫ്‌കെ വിമാനത്തിനാണ് ബോബ് ഭീഷണി നേരിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :