ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 7 മെയ് 2015 (13:46 IST)
വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം ഇന്ത്യയില്‍ തിരികെ എത്തിക്കും എന്ന വാഗ്ദാനം നല്‍കിയാണ് കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതിലേക്കുള്ള സുപ്രധാന ചുവട് വയ്പ്പുകായി പുതിയ നിയമം ലോക്സഭയുടെ പരിഗണനയില്‍ ഇന്ന് അവതരിപ്പിക്കും. കള്ളപ്പണം തടയുന്നതിനുളള കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്.
വിദേശത്ത് അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന പണം രാജ്യത്ത് തിരികെയെത്തിക്കുന്നതിനാണ് ബില്ലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പണം നികുതി അടച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യക്തികള്‍ക്ക് അനുവാദം നല്‍കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കൂടാതെ വിദേശത്തെ കള്ളപ്പണത്തിനു തുല്യമായ വസ്തുവകകള്‍ ഇന്ത്യയില്‍ അതിന്റെ ഉടമയില്‍ നിന്ന് ജപ്തി ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
കൂടാതെ വിദേശത്തെ സ്വത്ത് വിവരങ്ങള്‍ മറച്ചു വെയ്ക്കുന്നവര്‍ക്ക് നിയമപ്രകാരം പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കും. അഴിമതി നിരോധന നിയമം ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും. അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ ശിക്ഷാകാലാവധി വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയതാണ് ബില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.