ന്യൂഡല്‍ഹി|
Last Modified വ്യാഴം, 27 നവംബര്‍ 2014 (13:05 IST)
കള്ളപ്പണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റു രാജ്യങ്ങളുമായുള്ള ചട്ടങ്ങളുടെ ലംഘനമാകുമെന്നുള്ളതുകോണ്ടാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പേരുവിവരങ്ങള്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു
ശേഷം മാത്രമെ പുറത്തുവിടു അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
കള്ളപ്പണം തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് ശേഷിയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത് മോഡി
സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണനിക്ഷേപമുള്ളവര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും ഈ ഘട്ടത്തില്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റു രാജ്യങ്ങളുമായുള്ള ചട്ടങ്ങളുടെ ലംഘനമാകുമെന്നു ജെയ്റ്റ്ലി വ്യക്തമാക്കി.
ഇരു സഭകളിലും നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചര്‍ച്ചകള്‍ക്ക് ലോക്‌സഭയില്‍
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാജ്യസഭയില്‍ ആനന്ദ് ശര്‍മയും തുടക്കമിട്ടു. നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ അധികാരത്തിലേറി ആറു മാസം പിന്നിട്ടിട്ടും കള്ളപ്പണം എവിടെയെന്ന് ഖാര്‍ഗെ ചോദിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.