പട്‌ന|
jibin|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (17:00 IST)
ബിഹാറില്‍ നാട്ടുകാര്‍ ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് യുവതിയെ ഓടിച്ചിട്ട് തല്ലി കൊന്നു. ബിഹാറിലെ ചമ്പാരണ്‍ ജില്ലയിലെ സരസ്വതി ദേവി (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ഗ്രാമത്തില്‍ ദുര്‍മന്ത്രവാദവും ചെറിയ തട്ടിപ്പുമായി കഴിഞ്ഞിരുന്ന സരസ്വതി ദേവിയെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൊടിയ പീഡനത്തില്‍ അവശയായ ഇവരെ മലംതീറ്റിക്കാനും നാട്ടുകാര്‍ ശ്രമിച്ചുവെന്ന് ഭര്‍ത്താവും മക്കളും ആരോപിച്ചു.
മര്‍ദ്ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ് മോത്തിഹാരി സാദര്‍ ആശുപത്രിയില്‍ പ്രവേശിച്ച സരസ്വതി ഒടുവില്‍ മരിക്കുകയായിരുന്നു. നാട്ടുകാരുടെ ആക്രമണം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനും മക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സരസ്വതി ദേവി മന്ത്രവാദിനി ആയിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം തുടര്‍ന്ന് മധുബാന്‍ പൊലീസ് കേസെടുത്ത് അന്വഷേണം തുടങ്ങി.